നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം; മംഗളൂരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം

0

കണ്ണൂർ: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടമെന്നാണ് വിവരം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിലിനെ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്. അഭിജിത്തിന്റെ സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏരുവേശി പഞ്ചായത്ത് ഏഴാം വാർഡ് അംഗം എം.ഡി.രാധാമണിയുടെയും മനോജിന്റെയും മകനാണ് മരിച്ച അഭിജിത്ത്. സഹോദരൻ: മനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here