ആറുവയസുകാരൻ മകനെ അല്ലാഹുവി​ന്റെ പ്രീതിക്കായി ബലിനൽകിയ ഷാഹിദ; 300 മൂർത്തികളുടെ ശക്തി ലഭിക്കാൻ കുടുംബത്തെ കൂട്ടക്കുരുതി ചെയ്ത അനീഷ്; നിധിക്ക് വേണ്ടി ഒമ്പതാം ക്ലാസുകാരനെ കണ്ണും മൂക്കും കുത്തിക്കീറി ബലികൊടുത്ത കുടുംബം; ദുർമന്ത്രവാദത്തി​ന്റെ പേരിൽ കേരളത്തിൽ നടന്ന കണ്ണില്ലാ ക്രൂരതകളുടെ കഥ

0

കേരളത്തെ നടുക്കുന്ന ഒരു വാർത്തയാണ് ഇന്ന് പത്തനംതിട്ടയിൽ നിന്ന് പുറത്തുവന്നത്. സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ നരബലി കൊടുക്കുകയായിരുന്നു. സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷിഹാബ് എന്ന റഷീദുമാണ് പോലീസ് ക​​സ്റ്റഡിയിലായത്.

നരബലിയും മൃഗബലിയും ആൾതൂക്കവും വരെ നിരോധിച്ച കേരളത്തിൽ ഇക്കാലത്തും പക്ഷേ, ദുർമന്ത്രവാദത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യകളും നടക്കുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് പത്തനംതിട്ടയിലെ സംഭവത്തോടെ വ്യക്തമാകുന്നത്. ഇത് ആദ്യമായല്ല കേരളത്തിൽ നരബലി നടക്കുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ നടന്ന ഏതാനും സംഭവങ്ങൾ നോക്കാം..(human sacrifice incidents in kerala)

പനംകുട്ടി നരബലി

1981 ഡിസംബറിലാണ് ഏറെ ദുരൂഹമായ പനംകുട്ടി നരബലി നടന്നത്. ഭർത്താവും ബന്ധുക്കളും ചേർന്നാണു കൊല നടത്തിയതെന്നാണു പൊലീസ് കേസ്. കൊലപ്പെടുത്തിയശേഷം സോഫിയയെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടു. യുവതിയെ കാണാതായതിനെ തുടർന്നു വിവരം തിരക്കിയ നാട്ടുകാർക്ക് ‘വാക്കത്തി’കൊണ്ടുള്ള മറുപടിയാണു കിട്ടിയത്. ഇതിനിടെ കുടുംബത്തിലെ ഒരു സ്ത്രീ, അടുക്കളയിൽ ചാണകംകൊണ്ടു മെഴുകി വൃത്തിയാക്കുന്നതും പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇതിന്റെ തുമ്പിൽ പിടിച്ചു കുടുംബാംഗങ്ങളെ ചോദ്യംചെയ്തതോടെയാണു കൊലപാതകവിവരം പുറത്തായത്.

മുണ്ടിയെരുമ നരബലി

1983 ജൂലൈയിൽ നടന്ന മുണ്ടിയെരുമ നരബലി നാടിനെ നടുക്കുന്നതായിരുന്നു. നിധിക്കുവേണ്ടി ഒൻപതാം ക്ലാസുകാരനെ പിതാവും സഹോദരിയും അയൽക്കാരിയും ചേർന്നു ബലി നൽകുകയായിരുന്നു. മുണ്ടിയെരുമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണു ക്രൂരമായി കൊലപ്പെടുത്തി ബലി നടത്തിയത്. 1983 ജൂലൈയിലാണു സംഭവം. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. സഹോദരിയുടെ പ്രേതബാധ അകറ്റാനായിരുന്നു നരബലി നടത്തിയതെന്നാണു പൊലീസ് കേസ്. സംഭവത്തിൽ ആറുപേർക്കു ജീവപര്യന്തം വിധിച്ചു. സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ആറുപേരിൽ അഞ്ചും ഒരു കുടുംബത്തിലെ അംഗങ്ങൾ.

രാമക്കൽമേട് നരബലി

1995 ജൂണിലാണ് രാമക്കൽമേട് നരബലി നടന്നത്. ഇടുക്കി ജില്ലയിലെ മലയോര ഗ്രാമമായ രാമക്കൽമേട്ടിൽ നരബലി നടന്നതു കേരളത്തെ നടുക്കിയ സംഭവമായിരുന്നു. പിതാവും രണ്ടാനമ്മയും ചേർന്നു സ്കൂൾ വിദ്യാർഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു. തമിഴ്നാട്ടിലെ ഉത്തമപാളയത്തുനിന്നെത്തിയ ആറു മന്ത്രവാദികൾ, മന്ത്രവാദത്തിന്റെ മൂർധന്യത്തിൽ കുട്ടിയെ ക്രൂരമായി മർദിച്ചു.

ബാലന്റെ വികൃതമായ മൃതദേഹമാണു നാട്ടുകാർ പിറ്റേന്നു കണ്ടത്. കേരളത്തെ മുഴുവൻ നടുക്കിയ സംഭവം നാട്ടിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. രണ്ടാനമ്മയും പിതാവും ഉൾപ്പെടെ നാലുപേർക്കു സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവു വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ഇളവു ചെയ്തു.

രാമക്കൽമേട്ടിലെ മറ്റൊരു വീട്ടിലും വർഷങ്ങൾക്കു മുൻപു നരബലി ശ്രമമുണ്ടായി. വീട്ടിലെ പാമ്പുശല്യം ഒഴിവാക്കാൻ തമിഴ്നാട്ടിലെ ചിന്നമന്നൂരിൽനിന്നെത്തിയ രണ്ടു മന്ത്രവാദികൾ നിധിയെടുക്കാൻ നരബലി നടത്തണമെന്നാവശ്യപ്പെട്ടു. അപ്പോഴാണ് അയൽവീട്ടുകാർ പശുവിനു പാലു കിട്ടുന്നില്ലെന്നു പറഞ്ഞു മന്ത്രവാദികളെ സമീപിച്ചത്. അവിടെയും മന്ത്രവാദികൾക്കു നിധിദർശനം ഉണ്ടായി. രണ്ടാമത്തെ വീട്ടുകാരൻ ഇരുവീട്ടുകാർക്കും വേണ്ടി 10,000 രൂപ നൽകി.

അകന്ന ബന്ധത്തിലുള്ള പെൺകുട്ടിയെ ഡൽഹിയിൽ നഴ്സിങ് പഠനത്തിന് അയയ്ക്കാനെന്നു പറഞ്ഞ്, രണ്ടാമത്തെ വീട്ടുകാരൻ വരുത്തി. ആദ്യത്തെ വീട്ടുകാരൻ തന്റെ രണ്ടു മക്കളെയും ബലിക്കായി ഒരുക്കി. ഒരു രാത്രി, രണ്ടു വീട്ടിലും നരബലിക്കുള്ള ഒരുക്കങ്ങൾ ചെയ്തു. എന്നാൽ, ആ സമയത്ത് ഇതുവഴി വന്ന കുറെ ചെറുപ്പക്കാർ ഒരുക്കങ്ങൾ കണ്ടു ബഹളമുണ്ടാക്കിയതിനാൽ നരബലി നടന്നില്ല.(human sacrifice incidents in kerala)

പൂവാർ കൊലപാതകം

2012 ഒക്ടോബറിലാണ് ഏറെ ചർച്ചയായ പൂവാർ കൊലപാതകം നടന്നത്. തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്.

ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതു ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആന്ർറണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ ആയിരുന്നു പ്രതികൾ. പ്രിതകൾക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു.

പൊന്നാനി കൊലപാതകം

2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിൻറെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തൽ. അഞ്ചുമാസം ഗർഭിണി ആയിരുന്നു ഹസാന.

കരുനാഗപ്പള്ളി കൊലപാതകം

2014 ജൂലൈയിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി തഴവ സ്വദേശി ഹസീനയുടെ മരണത്തിന് പിന്നിലും മന്ത്രവാദമായിരുന്നു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലായി.

വണ്ണപ്പുറം കൂട്ടക്കൊലപാതകം

2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

കരുനാഗപ്പള്ളി മരണം

2019 മാർച്ചിൽ കൊല്ലം കരുനാഗപ്പള്ളിയിലെ തുഷാരയുടെ മരണവും ദുർമന്ത്രവാദത്തെതുടർന്നായിരുന്നു. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാൻ നടത്തിയ ദുർമന്ത്രവാദ ചികിൽസയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം

പുതുപ്പള്ളി കൊലപാതകം

പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനെ മാതാവ് കൊന്നു. അല്ലാഹുവിൻറെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്. മുൻ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദ. കഴുത്തറുത്താണ് കൊന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here