തിരുവനന്തപുരം ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

0

പെരുമ്പാവൂർ: തിരുവനന്തപുരം ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പംപടി ഇരവിച്ചിറ ചെമ്പോത്തിനാലിൽ (ശ്രാവണിക) വീട്ടിൽ സവിത കെ. നായരാണ് (40) മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിലെ ഓണാഘോഷം കഴിഞ്ഞ് കുറുപ്പംപടിയിലെ വീട്ടിലേക്ക് വരാനിരിക്കുക യായിരുന്നു. ഭർത്താവ്: ബാബു ഗോപാലകൃഷ്ണൻ (ആക്സിസ് ബാങ്ക്). മക്കൾ: രുദ്ര, യുക്ത ( ഇരുവരും ഇരവിച്ചിറ സെന്റ് തോമസ് സ്കൂൾ വിദ്യാർഥികൾ).

LEAVE A REPLY

Please enter your comment!
Please enter your name here