ദളിത് ചിന്തക രേഖാ രാജിനെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു

0

ദളിത് ചിന്തക രേഖാ രാജിനെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിയമനം അസംബന്ധമാണെന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു രേഖാ രാജിനെ നിയമിച്ചതു റദ്ദാക്കിയ െഹെക്കോടതി, റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരേ മഹാത്മാഗാന്ധി സര്‍വകലാശാലയും രേഖാ രാജുമാണ് സുപ്രീം കോടതിയിലെത്തിയത്. ഇതുവരെ കോടതിയില്‍ ചോദ്യംചെയ്യപ്പെടാത്ത മറ്റു നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നു ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here