മാംസാഹാരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളിലെ പരസ്യങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജൈന മത ട്രസ്റ്റുകൾ ബോംബെ ഹൈകോടതിയിൽ

0

മാംസാഹാരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളിലെ പരസ്യങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജൈന മത ട്രസ്റ്റുകൾ ബോംബെ ഹൈകോടതിയിൽ. ഇത്തരം പരസ്യങ്ങൾ സമാധാനത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഹനിക്കുന്നുവെന്ന് ആരോപിച്ചാണ് ഹരജി.

മാം​സാ​ഹാ​രം ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക്​ അ​തു ക​ഴി​ക്കാം. എ​ന്നാ​ൽ, സ​സ്യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ മാം​സാ​ഹാ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്​ അ​വ​രു​ടെ അ​ടി​സ്ഥാ​നാ​വ​കാ​ശ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. സ​സ്യാ​ഹാ​രി​ക​ൾ മാം​സാ​ഹാ​ര​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ കാ​ണാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ു.

പ​ര​സ്യ​ദാ​താ​ക്ക​ൾ പ​ക്ഷി​ക​ളോ​ടും മൃ​ഗ​ങ്ങ​ളോ​ടും സ​മു​ദ്ര​ജീ​വി​ക​ളോ​ടും ക്രൂ​ര​ത​ പ്ര​ക​ടി​പ്പി​ക്കു​ക​യും അ​തി​ന്​ മ​റ്റു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും ഇ​തു ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ര​ജി ആ​രോ​പി​ക്കു​ന്നു.

ചീ​ഫ്​ ജ​സ്റ്റി​സ്​ ദീ​പാ​ങ്ക​ർ ദ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ച്​ തി​ങ്ക​ളാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ലെ മാം​സാ​ഹാ​ര പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്കു​ക, മാം​സാ​ഹാ​രം ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഹാ​നി​ക​ര​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്.

Leave a Reply