ദുർമന്ത്രവാദം നടത്തിയെന്ന് ആരോപണം; കുടുംബത്തെ മനുഷ്യവിസർജ്യം കഴിക്കാൻ നിർബന്ധിച്ചു

0


റാഞ്ചി: ജാർഖണ്ഡിലെ ധുംക ജില്ലയിൽ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം ഒരു കുടുംബത്തിലെ നാല് പേരെ മർദിച്ച ശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചു. മർദനമേറ്റവരിൽ മൂന്ന് പേർ സ്ത്രീകളാണ്.

സാ​രി​യാ​ഹ​ത്ത് മേ​ഖ​ല​യി​ലെ അ​സ്‌​വാ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗ്രാ​മ​ത്തി​ലെ ഒ​രു കു​ടും​ബം ദു​ർ​മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​ക്രി​യ​ക​ളും അ​നു​ഷ്ഠി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ ഇ​വ​രെ ക​ഠി​ന​മാ​യി മ​ർ​ദി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉച്ചയോടെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന് ശി​ക്ഷ​യാ​യി മ​നു​ഷ്യ​വി​സ​ർ​ജ്യം ഒ​രു കു​പ്പി​യി​ൽ നി​റ​ച്ച് ഇ​വ​രെ​കൊ​ണ്ട് നി​ർ​ബ​ന്ധ​പൂ​ർ​വം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ ഇ​രു​ന്പു​ദ​ണ്ഡ് പ​ഴു​പ്പി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ കു​ടു​ബ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​റ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യും ഇ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here