ഉദ്ധവ് താക്കറെ വിഭാഗത്തിനു മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറാ റാലി നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതോടെ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിനു തിരിച്ചടി

0

മുംെബെ: ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിനു മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറാ റാലി നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതോടെ, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന വിഭാഗത്തിനു തിരിച്ചടി. ശിവസേനയിലെ അവകാശത്തര്‍ക്കം സംബന്ധിച്ച കേസ് തീര്‍പ്പാകുന്നതുവരെ ഉദ്ധവ് പക്ഷത്തിന്റെ ഹര്‍ജി പരിഗണിക്കരുതെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
ശിവാജി പാര്‍ക്കില്‍ ദസറാ റാലി നടത്താന്‍ ശിവസേനയിലെ ഇരുപക്ഷത്തിനും ബ്രിഹാന്‍മുംെബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി.) നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു കോര്‍പറേഷന്റെ നടപടി. ഇതു ചോദ്യംചെയ്ത് ഉദ്ധവ് പക്ഷം െഹെക്കോടതിയെ സമീപിച്ചതോടെ ഷിന്‍ഡെ വിഭാഗം തടസഹര്‍ജി നല്‍കി.
ഷിന്‍ഡെ വിഭാഗത്തിനു ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് െമെതാനത്തു ദസറാ റാലി നടത്താന്‍ നേരത്തേ അനുമതി ലഭിച്ചിരുന്നു.
കോര്‍പറേഷന്റെ നടപടി നീതിയുക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് പക്ഷത്തിന് അനുകൂലമായ കോടതിവിധി. ദസറാ റാലിക്ക് അനുമതി തേടിയതിലൂടെ പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിക്കാനാണ് ഉദ്ധവ് പക്ഷം ശ്രമിക്കുന്നതെന്നു ഷിന്‍ഡെ പക്ഷത്തുനിന്നുള്ള സദാ സര്‍വങ്കര്‍ എം.എല്‍.എ. വാദിച്ചു. റാലിക്ക് അനുമതി നല്‍കിയ െഹെക്കോടതി ഉത്തരവിനെ സ്വാഗതംചെയ്ത ഉദ്ധവ് പക്ഷം, ഇക്കുറി ദസറാ ആഘോഷം ഗംഭീരമാക്കുമെന്നു വ്യക്തമാക്കി. വര്‍ഷങ്ങളായി ശിവാജി പാര്‍ക്കില്‍ നടന്നുവരുന്ന ദസറാ റാലി തടസപ്പെടുത്താനാണു ഷിന്‍ഡെ വിഭാഗവും ബി.ജെ.പിയും ശ്രമിച്ചതെന്നു പാര്‍ട്ടി സെക്രട്ടറി വിനായക് റൗട്ട് ആരോപിച്ചു. റാലിക്ക് അനുമതി നിഷേധിക്കാന്‍ കോര്‍പറേഷനുമേല്‍ സമ്മര്‍ദമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
എന്തൊക്കെ സംഭവിച്ചാലും ശിവസേനയുടെ ആഭിമുഖ്യത്തിലുള്ള ദസറാ റാലി നടത്തുകതന്നെ ചെയ്യുമെന്നു മുന്‍മുഖ്യമ്രന്തി ഉദ്ധവ് താക്കറെ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബര്‍ അഞ്ചിനു നടക്കുന്ന റാലിയെ അഭിസംബോധനചെയ്യുന്ന ഉദ്ധവിന്റെ വാക്കുകള്‍ക്കാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഇനി കാതോര്‍ക്കുന്നത്.

Leave a Reply