എറണാകുളത്ത് എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0

എറണാകുളത്ത് എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജിത് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏരൂരിനടുത്ത ആളിഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറി എത്തിയ ഉദ്യോഗസ്ഥനാണ് സജിത്. എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply