ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

0

കോഴിക്കോട്: ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ കൈയ്യിൽ നിന്നും പണം കൈപ്പറ്റിയാണ് പ്രതി ഭാര്യയെ കൈമാറിയത്. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) അറസ്റ്റിലായത്. 27 കാരിയായ യുവതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് അറസ്റ്റ്.

താമസിക്കുന്ന വാടകവീട്ടിലും തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഒരു തവണ തന്നെ ഹോട്ടലിലെത്തിക്കുകയും, മറ്റൊരിക്കല്‍ അയാളെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നശേഷം ഭര്‍ത്താവ് പണം കൈപ്പറ്റുകയുമായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഓഗസ്റ്റ് 14ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഉമ്മ പൊലീസില്‍ പരാതി നല്‍കുന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. പിറ്റേന്ന് യുവതി പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.

മരിക്കണമെന്ന ഉദ്ദേശ്യത്തോടെ പോയതാണെന്നും, എന്നാല്‍ മക്കളെ ഓര്‍ത്തപ്പോള്‍ മനംമാറ്റമുണ്ടായി തിരികെ വരികയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതിനുകാരണം തിരക്കിയപ്പോഴാണ് പീഡനവിവരം യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Leave a Reply