മകനെ ‘ജനഗണമന’ ചൊല്ലിപ്പഠിപ്പിച്ച് കൊറിയൻ അമ്മ

0

കുരുന്നുകളുടെ രസകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അവയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നത്. തന്‍റെ മകന് ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അമ്മ ചൊല്ലിക്കൊടുക്കുന്ന ദേശീയഗാനം മകനും അതേപടി ഏറ്റു ചൊല്ലുകയാണ്.

ഇന്ത്യൻ സംസ്കാരത്തെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് കാണുന്നത് നമുക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. അത്തരത്തിൽ തന്റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ ‘ജനഗണമന’ പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വിഡിയോ നമുക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. കിം എന്ന യുവതിയാണ് തന്റെ മകനെ ‘ജനഗണമന’ പഠിപ്പിക്കുന്നത്

Leave a Reply