വീട് കയറി അക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

0

കിളിമാനൂർ: വീട് കയറി അക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തണ്ണിക്കോണം വിളയിക്കട വിശ്വ കമൽ വീട്ടിൽ അജീഷിനെ (31)യാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരൂർ നെടുമ്പറമ്പ് രാജധാനി കോളജിന് സമീപം ബിനുവിെൻറ വീട്ടിൽ 30ന് രാത്രി 11ഓടെ പ്രതി അതിക്രമിച്ചുകയറി ജനൽചില്ല് അടിച്ചുപൊട്ടിച്ചു.
തണ്ണിക്കോണം സ്വദേശിയായ യുവാവിനെ കുത്തിക്കൊന്നകേസിലും കടവിള സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ. എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here