കുഞ്ചാക്കോ ബോബനെ അനുകരിച്ച് ‘ദേവദൂതർ പാടി’ പാട്ടിനൊപ്പം ചുവടുവച്ച് ഗായിക മഞ്ജരി

0

കുഞ്ചാക്കോ ബോബനെ അനുകരിച്ച് ‘ദേവദൂതർ പാടി’ പാട്ടിനൊപ്പം ചുവടുവച്ച് ഗായിക മഞ്ജരി. കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെയ്ക്കുന്ന താരത്തിന്റെ വീഡിയോ സമൂമാധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റെ ‘വൈറൽ’ ചുവടുകൾ അനുകരിക്കാൻ ശ്രമിക്കുന്ന ഗായികയുടെ രസകരമായ വിഡിയോ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ‘ദേവദൂതർ പാടി’ എന്ന സൂപ്പർഹിറ്റ് ഗാനം പുനഃരാവിഷ്‌കരിച്ചത്. കുഞ്ചാക്കോ ബോബന്റെ വേറിട്ട ചുവടുകൾ പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. ഏതാനും ദിവസങ്ങൾക്കു മുന്നേ പുറത്തിറങ്ങിയ പാട്ട് ഇതിനകം ഒരു കോടിയിലേറെ പ്രേക്ഷകരെ നേടി ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here