ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ഏഴു പേർ മരിച്ചു

0

ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ഏഴു പേർ മരിച്ചു. 15 പേർ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ കാഴ്ച നഷ്ടപ്പെട്ടു. സരൺ ജില്ലയിലാണു മദ്യദുരന്തമുണ്ടായത്. മാകേർ പോലീസ് സ്റ്റേഷൻ പ രിധിയിലുള്ള ഗ്രാമങ്ങളിലുള്ളവരാണ് വ്യാജ മദ്യം കഴിച്ചതെന്ന് സരൺ ജില്ലാ കളക്ടർ രാജേഷ് മീണ പറഞ്ഞു.

ആ​റു വ​ർ​ഷ​മാ​യി മ​ദ്യ​നി​രോ​ധ​ന​മു​ള്ള സം​സ്ഥാ​ന​മാ​ണു ബി​ഹാ​ർ. 2021 ന​വം​ബ​റി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് വ്യാ​ജ മ​ദ്യം ക​ഴി​ച്ചു മ​രി​ച്ച​ത് അ​ന്പ​തി​ലേ​റെ പേ​രാ​ണ്. സ​ര​ണി​ൽ മാ​ത്രം ജ​നു​വ​രി​ക്കു ശേ​ഷം അ​ഞ്ചു ത​വ​ണ മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here