പത്തനംതിട്ടയില്‍ ക്വാറികളും മണ്ണെടുപ്പും നിരോധിച്ചു

0

ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിന്‌ ഇന്നു മുതല്‍ എട്ടുവരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്നു മണ്ണ്‌ വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണുമാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

32 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം: ശക്‌തമായ മഴയില്‍ സംസ്‌ഥാനത്ത്‌ ഇന്നലെ രണ്ടു വീടുകള്‍ പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്‌ഥാനത്തു പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 32 ആയി. 237 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഓരോ വീടുകളാണ്‌ ഇന്നലെ പൂര്‍ണമായി തകര്‍ന്നത്‌. തിരുവനന്തപുരം- 9, കൊല്ലം- 4, പത്തനംതിട്ട- 9, ആലപ്പുഴ- 2, ഇടുക്കി- 3, എണാകുളം – 6, തൃശൂര്‍- 2, കോഴിക്കോട്‌- 2, വയനാട്‌- 1, കണ്ണൂര്‍- 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം

LEAVE A REPLY

Please enter your comment!
Please enter your name here