ഫാ. അമയിലും റോണി വര്‍ഗീസും ഓര്‍ത്തഡോക്‌സ് സഭാ ട്രസ്‌റ്റിമാര്‍

0

പത്തനാപുരം: ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ. തോമസ്‌ വര്‍ഗീസിനെയും അത്‌മായ ട്രസ്‌റ്റിയായി റോണി വര്‍ഗീസ്‌ ഏബ്രഹാമിനെയും മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്തു.
ഫാ. ഡോ. തോമസ്‌ വര്‍ഗീസ്‌ അമയില്‍ 1991 വോട്ടും ഫാ.ഡോ. എം.ഒ. ജോണ്‍ 1849 വോട്ടും ഫാ. കോശി ജോര്‍ജ്‌ വരിഞ്ഞവിള 355 വോട്ടും നേടി.
അത്‌മായ ട്രസ്‌റ്റി സ്‌ഥാനത്തേക്കു മത്സരിച്ച റോണി വര്‍ഗീസ്‌ ഏബ്രഹാമിന്‌ 2772 വോട്ടും സി. എ. ജോര്‍ജ്‌ മത്തായി നൂറനാലിന്‌ 1125 വോട്ടും ജോണ്‍സണ്‍ കീപ്പള്ളിലിന്‌ 172 വോട്ടും പ്രഫ. ഇ. ജോണ്‍ മാത്യു കൂടാരത്തിലിന്‌ 125 വോട്ടും ലഭിച്ചു. 381 വൈദികരും 2822 അല്‍മായരുമടക്കം 4203 പേര്‍ വോെട്ടടുപ്പില്‍ പങ്കെടുത്തു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സന്നിഹിതരായിരുന്നു.
പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായിലെ തോമാ മാര്‍ ദീവന്നാസിയോസ്‌ നഗറില്‍ നടന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ഭദ്രാസനങ്ങളില്‍നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട 47 വൈദികരും 94 അല്‍മായരും ഉള്‍പ്പെടെ 141 പേരെ അസോസിയേഷന്‍ മാനേജിങ്‌ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here