തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ കൈക്കൂലിയിലും രാഷ് ട്രീയ അഴിമതിയിലും മുങ്ങിയെന്ന് വിജിലൻസ് റിപ്പോർട്ട്

0

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ കൈക്കൂലിയിലും രാഷ് ട്രീയ അഴിമതിയിലും മുങ്ങിയെന്ന് വിജിലൻസ് റിപ്പോർട്ട്. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ സംസ്ഥാനത്തെ നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ അനുമതിയിലെ അപാകതകൾ കണ്ടെത്തുന്നതിനായി 22 മുതലാണ് മിന്നൽ പരിശോധന തുടങ്ങിയത്. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമാണ അനുമതി നൽകുന്നതായി കണ്ടെത്തി. കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി പൂർത്തീകരിച്ച കെട്ടിടങ്ങൾക്കും ചില ഉദ്യോഗസ്ഥർ നമ്പർ അനുവദിച്ചു.

ആറ് കോർപ്പറേഷനുകളിലും തെരഞ്ഞെടുത്ത 53 മുൻസിപ്പാലിറ്റികളുടെ ഉൾപ്പെടെ 59 ഓഫീസുകളിലാണ് പരിശോധന ആരംഭിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണ്. അനധികൃത കെട്ടിടങ്ങൾക്ക് ചില ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി കൈക്കൂലി വാങ്ങി സഞ്ചയ സോഫ്റ്റ്‌വെയർ വഴി കെട്ടിട നമ്പർ നൽകിയെന്നാണ് കണ്ടെത്തൽ.
സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവർക്ക് അനുവദിച്ച യൂസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് കെട്ട നിർമാണ അനുവദിക്കാനുള്ള ഐ.ബി.പി.എം.എസ് ഉപയോഗിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതായും വ്യക്തമായി. ചില കരാർ ജീവനക്കാരും ഉപയോഗിക്കുന്നവർക്ക് അനുവദിച്ചതായി കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here