സ്വകാര്യ ബസിന് പിന്നിലേക്ക് ടിപ്പർ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്

0

ഏറ്റുമാനൂര്‍: സ്വകാര്യ ബസിന് പിന്നിലേക്ക് ടിപ്പർ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11.30ന് പട്ടിത്താനം ജങ്ഷനിലായിരുന്നു അപകടം. കോട്ടയം -എറണാകുളം റൂട്ടില്‍ ഓടുന്ന ഗുരുപ്രസാദ് ബസിന് പിറകിലേക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്.
യാത്രക്കാരെ കയറ്റാൻ ബസ് നിർത്തിയിരിക്കുകയായിരുന്നു. ബസിനെ ഇടിച്ചശേഷം ടിപ്പര്‍ മറ്റൊരു കാറിലും ഇടിച്ചു.

ക​ണ്ട​ക്ട​ര്‍ക്കും ബ​സി​നു പി​ന്നി​ലി​രു​ന്ന മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നു​മാ​ണ്​ പ​രി​ക്ക്. ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടി​പ്പ​റി​ന്‍റെ മു​ന്‍ഭാ​ഗ​വും ബ​സി​നു പി​ന്‍വ​ശ​വും പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. കാ​റി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.
അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ഏ​റെ​നേ​രം ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. പി​ന്നീ​ട്​ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ടി​പ്പ​റും ബ​സും കാ​റും റോ​ഡി​ല്‍നി​ന്ന് നീ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here