നീറ്റ് പരിക്ഷയില്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0

നീറ്റ് പരിക്ഷയില്‍ പെണ്‍കുട്ടികളുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

കൊല്ലത്തു വിദ്യാർഥിനികൾക്കുണ്ടായ ദുരനുഭവം അപമാനകാരമാണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രാ​തി​യി​യി​ല്‍ ഉ​ന്ന​യി​ക്കു​ന്ന സം​ഭ​വം ആ​രോ​പ​ണം മാ​ത്ര​മെ​ന്ന് എ​ന്‍​ടി​എ നി​ല​പാ​ട് സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം മാ​ത്ര​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടെ​ന്നാണ് എ​ന്‍​ടി​എ ഡി​ജി വീ​നീ​ത് ജോ​ഷി പ്ര​തി​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here