”ദി നെയിം” പൂർത്തിയായി

0


ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ
ബാനറിൽ അനൂജ് ഷാജി
നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന “ദി നെയിം” എന്ന ചിത്രത്തിന്റെ ചിത്രീകരണം
തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി പൂർത്തിയായി.
ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ
എം എ നിഷാദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ഈ ചിത്രത്തിൽ
സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,
പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,
ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,
അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരും അണി നിരക്കുന്നു.
മുഹാദ് വെമ്പായം രചന
നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.
ബി കെ ഹരി നാരായണൻ എഴുതിയ വരികൾക്ക് ഈണം ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,പി ആർ ഒ- വിതരണം ഏ എസ് ദിനേശ്

LEAVE A REPLY

Please enter your comment!
Please enter your name here