നീറിപ്പുകയുന്ന മനസ്സുമായാണ് നാട്ടുകാരും സഹപാഠികളും അധ്യാപകരുമൊക്കെ ആനന്ദിന്റെ മരണവാർത്ത കേട്ടത്

0

കൊയിലാണ്ടി: നീറിപ്പുകയുന്ന മനസ്സുമായാണ് നാട്ടുകാരും സഹപാഠികളും അധ്യാപകരുമൊക്കെ ആ വാർത്ത കേട്ടത്. അതുവരെ സ്കൂളിൽ തോളോടുതോൾ ചേർന്ന് പഠനത്തിലും കളികളിലും ഏർപ്പെട്ട് വീട്ടിലേക്കു മടങ്ങിയ ആനന്ദിന്റെ മരണവാർത്ത തികച്ചും അവിശ്വസനീയമായിരുന്നു കൂട്ടുകാർക്കും അധ്യാപകർക്കും.

ദുഃ​ഖം ത​ളം​കെ​ട്ടി​യ മ​ന​സ്സു​മാ​യി അ​വ​രെ​ല്ലാം താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചു. ഒ​ന്നും സം​ഭ​വി​ക്ക​ല്ലേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു അ​വ​ർ. പ​ക്ഷേ, വി​ധി മ​റ്റൊ​ന്നാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​നെ ആ ​പ​തി​നൊ​ന്നു​കാ​ര​ൻ വി​ട​വാ​ങ്ങി​യി​രു​ന്നു. തോ​രാ ക​ണ്ണീ​രോ​ടെ കൂ​ടി​നി​ന്ന​വ​ർ വി​ങ്ങി​പ്പൊ​ട്ടി. പി​താ​വ് അ​നൂ​പി​നെ ആ​ശ്വ​സി​പ്പി​ക്കാ​നാ​വാ​തെ അ​വ​ർ കു​ഴ​ങ്ങി. അ​പ​ക​ട​ത്തി​ൽ​പെ​ടും​വ​രെ ത​ന്റെ നി​ഴ​ൽ​പ​റ്റി ന​ട​ന്ന മ​ക​ന്റെ വേ​ർ​പാ​ട് മാ​താ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​ക​ന്റെ അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ഏ​റെ അ​സ്വ​സ്ഥ​ത അ​നു​ഭ​വി​ച്ച അ​വ​ർ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ച​ര​ണം ന​ൽ​കി.

സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ൽ​പെ​ട്ട​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​ച്ച വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ന​ന്ദ്. കു​റ​ഞ്ഞ കാ​ല​മേ അ​വ​ൻ ഈ ​സ്കൂ​ളി​ൽ എ​ത്തി​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here