കുരങ്ങുപനിയുടെ ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി

0

തിരുവനന്തപുരം: കുരങ്ങുപനിയുടെ ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. കുരങ്ങുപനി സംശയിക്കുന്നവര്‍ക്കും, രോഗസാധ്യത ഉള്ളവര്‍ക്കും പ്രത്യേകം ഐസൊലേഷന്‍ നല്‍കണം.

പ​നിക്കൊ​പ്പം ദേ​ഹ​ത്ത് ചു​വ​ന്ന പാ​ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ കു​ര​ങ്ങു​പ​നി​യാ​ണെ​ന്നു സം​ശ​യി​ക്കാ​മെ​ന്നു മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ മാ​ത്ര​മാ​ണ് കു​ര​ങ്ങു​പ​നി​ക്ക് ചി​കി​ത്സ​യു​ള്ള​ത്.

കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ വ്യാ​പി​പ്പി​ക്കും. രോ​ഗി​ക​ള്‍ ഗു​രു​ത​രാവ​സ്ഥ​യി​ലാ​ണെ​ങ്കി​ല്‍ മാ​ത്രം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റ്റും.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍ 21 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം. അ​തേ​സ​മ​യം സ​മ്പ​ര്‍​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് മാ​റ്റ​മി​ല്ല. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ല്‍ ഇ​വ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നു മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

വി​ദേ​ശ​ത്തുനി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍ ര​ക്തം ദാ​നം ചെ​യ്യ​രു​തെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here