കുഴൽക്കിണറിൽ വീണ പന്ത്രണ്ടുകാരിയെ അഞ്ചുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതയായി പുറത്തെത്തിച്ചു

0

സുരേന്ദ്രനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിൽ കുഴൽക്കിണറിൽ വീണ്ട പന്ത്രണ്ടുകാരിയെ അഞ്ചുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതയായി പുറത്തെത്തിച്ചു.

സു​രേ​ന്ദ്ര​ന​ഗ​റി​ലെ ഗ​ജാ​ൻ​വ് ഗ്രാ​മ​ത്തി​ലെ മ​നീ​ഷ എ​ന്ന കു​ട്ടി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ന്പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കു പ​തി​ച്ച കു​ട്ടി അ​വി​ടെ കു​ടു​ങ്ങി​യ​താ​യി കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് പൈ​പ്പി​ലൂ​ടെ പ്രാ​ണ​വാ​യു എ​ത്തി​ച്ച​തി​നൊ​പ്പം കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യും അ​നു​നി​മി​ഷം നി​രീ​ക്ഷി​ച്ചു.

സമാന്തരമായി സൈനികരും പ്രദേശവാസികളും ചേർന്നുള്ള രക്ഷാപ്രവർത്തനവും പുരോഗമിച്ചു. 700 അടിയോളം താഴ്ചയുള്ള കിണറിൽ നിന്ന് ഏറെ ശ്രമകരമായാണ് കുട്ടിയെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ജൂ​ൺ ര​ണ്ടി​ന് ദ്രാ​ൻ​ഗ​ദ്ര​യി​ൽ ര​ണ്ടു​വ​യ​സു​ള്ള ആ​ൺ​കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ര​ക്ഷാ​ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here