വിവാദങ്ങള്‍ക്കിടെ ആലപ്പുഴജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ആദ്യയോഗം രാഷ്ട്രീയ പ്രതിനിധികളുമായി

0

ആലപ്പുഴ: വിവാദങ്ങള്‍ക്കിടെ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള ആലപ്പുഴയിലെ തന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ െവെകിട്ട് ചേര്‍ന്ന നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. എന്നാല്‍ കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചു.

എന്‍.ടി.ബി.ആര്‍. സൊെസെറ്റിയുടെ ചെയര്‍മാനാണ് കലക്ടര്‍. സെപ്റ്റംബര്‍ നാലിനാണ് നെഹ്‌റു ട്രോഫി വള്ളം കളി നടത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ജനറല്‍ബോഡി, എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളാണ് ചേര്‍ന്നത്. യോഗത്തിന്റെ തുടക്കത്തില്‍ ശ്രീറാം എത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ അദ്ദേഹം എത്തി വേദിയില്‍ ഇരുന്നു. 2019-ലെ നെഹ്‌റു ട്രോഫിയുടെ ബജറ്റ് അടക്കം പാസാക്കിയതിനു ശേഷമാണ് കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ജി. രാജേശ്വരി എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply