കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു

0

കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു. സര്‍വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2022 ജൂലൈ 14 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 പേരാണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം സ​ര്‍​വീ​സ് മു​ട​ങ്ങി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വ​ള​രെ മു​മ്പേ ത​ന്നെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ആ​റ് കോ​ടി പി​ന്നി​ടു​മാ​യി​രു​ന്നു. 2021 ഡി​സം​ബ​ര്‍ 21നാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ച് കോ​ടി ക​ട​ന്ന​ത്. തു​ട​ർ​ന്ന് ഏ​ഴു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ആ​റ് കോ​ടി ക​ട​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

നി​ല​വി​ല്‍ ശ​രാ​ശ​രി 65,000 പേ​രാ​ണ് പ്ര​തി​ദി​നം യാ​ത്ര ചെ​യ്യു​ന്ന​ത്. സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം നാ​ലു ത​വ​ണ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here