ഇതര സംസ്ഥാന തൊഴിലാളികൾക്ക് “പണി’ അവരുടെ ബാഗും പണവും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ

0

ഇതര സംസ്ഥാന തൊഴിലാളികൾക്ക് “പണി’ അവരുടെ ബാഗും പണവും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി കമ്മനം മീത്തൽ വീട്ടിൽ പ്രശാന്ത്(39) ആണ് അറസ്റ്റിലായത്.

ന​ഗ​ര​ത്തി​ൽ ജോ​ലി കാ​ത്തു​നി​ൽ​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഇ​ര​ക​ൾ. മാ​ന്യ​മാ​യി വ​സ്ത്രം​ധ​രി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തു​ന്ന ഇ​യാ​ൾ പ​ണി ചെ​യ്യി​ക്കാ​നെ​ന്ന വ്യാ​ജേ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കും. ഏ​തെ​ങ്കി​ലു​മൊ​രി​ട​ത്ത് കൊ​ണ്ടു​ചെ​ന്നി​റ​ക്കി പു​ല്ലും കാ​ടും വൃ​ത്തി​യാ​ക്കു​ന്ന പ​ണി ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്യും.

പ​ണി തു​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ട് മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്തു സൂ​ക്ഷി​ച്ച പ​ണി ആ​യു​ധ​ങ്ങ​ളോ മ​റ്റോ എ​ടു​ത്തു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടും. ഇ​തി​നാ​യി പോ​കു​ന്പോ​ൾ അ​വ​രു​ടെ ബാ​ഗും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച് മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വു​രീ​തി.

ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ൽ ബാ​ഗും ഇ​രു​പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​ശാ​ന്തി​നെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സാ​ധാ​ര​ണ​യാ​യി അ​വ​രു​ടെ പ​ണ​വും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ കൈ​വ​ശം കൊ​ണ്ടു ന​ട​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തു​മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here