തകർന്ന കുഴിയിൽ പശയൊട്ടിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം

0

കൊച്ചി: തകർന്ന കുഴിയിൽ പശയൊട്ടിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരത്തിലെ ഏറ്റവും നീളമേറിയ റോഡായ ചിറ്റൂർ റോഡിലെ വലിയ കുഴികളിലാണ് യു.ഡി.എഫ് കൗൺസിലർമാർ പശയൊട്ടിച്ച് പ്രതിഷേധിച്ചത്.
തകർന്ന റോഡുകളെക്കുറിച്ച് പശയൊട്ടിച്ചാണോ നിർമിച്ചതെന്ന ഹൈകോടതിയുടെ പരാമർശം ഉണ്ടായിരുന്നു. പ്രതിഷേധം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റും കൗൺസിലറുമായ ഹെൻട്രി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ നേതൃത്വം നൽകി. തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കിയ മാതൃകയിൽ കൊച്ചിയിലെ റോഡ് വികസനത്തിനായി പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കാത്തതാണ് തകർച്ചക്ക് കാരണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

നി​ല​വി​ൽ എ​റ​ണാ​കു​ള​ത്തെ 17 പ്ര​ധാ​ന റോ​ഡു​ക​ൾ സ്ഥ​ലം ഏ​റ്റെ​ടു​ത്ത്​ വി​ക​സി​പ്പി​ക്കാ​നാ​യി 800 കോ​ടി​യോ​ളം രൂ​പ ആ​വ​ശ്യ​മു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ റോ​ഡ് പ​ണി​ക്കാ​യി ടാ​ർ എ​ടു​ത്തു​കൊ​ടു​ത്തി​രു​ന്ന​ത് ന​ഗ​ര​സ​ഭ നേ​രി​ട്ടാ​യി​രു​ന്നു, ഇ​പ്പോ​ൾ ക​രാ​റു​കാ​ർ സ്വ​ന്തം​നി​ല​ക്കാ​ണ് ടാ​ർ എ​ടു​ക്കു​ന്ന​ത്. ഇ​വ​രു​ടെ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് റോ​ഡ് പ​ണി​യു​ടെ നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here