പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോവുകയും ചെയ്ത പ്രതിലെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറത്ത് ചാത്തന്നൂർപ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ രാഘവ(56)നെയാണ് പിടികൂടിയത്. പീഡനവിവരം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മറ്റിയെ പെൺകുട്ടി അറിയിച്ചതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി, മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

പ്രതിയുടെ നീക്കം തിരിച്ചറിയാൻ പൊലീസിന് കഴിയാതെ വന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ദിവസങ്ങളോളം അന്വേഷണം നടത്തി.

കിളിവയൽ കോളജിന് സമീപമുള്ള വീട്ടിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് ഇന്നലെ പുലർച്ചയോടെ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, റോബി ഐസക്, അമൽ.ആർ, ഹരീഷ് ബാബു, ജയരാജ്.പി.കെ, അനീഷ്.റ്റി.എസ്സ് എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here