മലയാളനാമമില്ലാത്ത മോസ്സ്

0


മോസ്സ്കാണാത്ത മലയാളികളുണ്ടാകില്ല.മലയാളികൾ എന്നല്ല, ട്രോപ്പിക്കൽ കാലാവസ്ഥയിൽ ജനിച്ചു വളരുന്ന ഒരാൾ പോലും ജീവിത പരിസരങ്ങളിൽ മോസ്സുകൾ കാണാതിരുന്നിട്ടുണ്ടാവില്ല. ട്രോപ്പിക്കൽ കാലാവസ്ഥയിൽ മാത്രമല്ല, ജലസാന്നിധ്യമുള്ള ഒട്ടൊരുവിധം എല്ലാ പ്രദേശങ്ങളിലും മോസ്സ് വളരും. മരുഭൂമികളിൽ അധികം കാണാറില്ലെങ്കിലും അപൂർവം ചിലയിനങ്ങൾ മരുഭൂമികളിലും വളരുന്നു. കിണർചുമരിലും, മതിലിലും, മേൽക്കൂരയിലും, തെങ്ങിന്റെ കടയിലും, കയ്യാലയിലുമെല്ലാം വളരുന്ന, മലയാളിയുടെ സുപരിചിത സസ്യമായ മോസ്സിന് മലയാള ഭാഷയിൽ ഒരു പേര് തേടിപ്പോയാൽ നിരാശയായിരിക്കും ഫലം.

പൂപ്പൽ, പായൽ എന്നൊക്കെ പലയിടങ്ങളിൽ ഓരോ വാക്കുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതേ വാക്കുകൾ തന്നെയാണ് ഫംഗസ്സിനും ആൽഗേകൾക്കും ഉപയോഗിക്കാറുള്ളത് എന്നത് കൊണ്ട് തന്നെ മോസിന് കൃത്യമായ ഒരു മലയാള പദം ഇല്ല. സർഗ്ഗ സാഹിത്യത്തിലും സങ്കീർണമായ സാംസ്കാരിക ചർച്ചകളിലും വ്യാപൃതരായിരുന്ന കേരള ജനത പക്ഷെ ശാസ്ത്രവിഷയങ്ങളിൽ പിന്നിലായിപ്പോയി എന്നു പറയാതെ വയ്യ.

LEAVE A REPLY

Please enter your comment!
Please enter your name here