മണ്ണാർക്കാട് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം

0

മണ്ണാർക്കാട് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.

സ്‌കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിൽ അരിശം പൂണ്ട നാട്ടുകാർ എന്ന് സംശയിക്കുന്ന ചിലരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികൾക്ക് ക്രൂരമായി മർദ്ദിച്ച അക്രമിസംഘം പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷവും നടത്തി

മർദ്ദനത്തിൽ വിദ്യാർത്ഥികളുടെ കഴുത്തിനും കൈകൾക്കും സാരമായി പരുക്കേറ്റു. പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അക്രമികൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here