കുറുപ്പംപടി, മേതല വഴി മൂവാറ്റുപുഴ…. വൈകിട്ട്പെരുമ്പാവൂർ ബസ് സ്റ്റാൻറിൽ ചെന്നാൽ കിളിയുടെ ഈ വിളി കേൾക്കാനില്ല

0

പെരുമ്പാവൂർ : കോവിഡ് വ്യാപനകാലത്ത് നിലച്ചുപോയ ബസ് സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ഗ്രാമീണ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായെന്ന് പരാതി. പെരുമ്പാവൂരിൽനിന്ന് കുറുപ്പംപടി, മേതല വഴി മൂവാറ്റുപുഴയിലേക്ക്‌ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ വൈകുന്നേരങ്ങളിൽ ട്രിപ്പ് മുടക്കുന്നതാണ്‌ പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്.

വൈകീട്ട് ആറുമണിക്ക് പെരുമ്പാവൂരിൽനിന്ന് പുറപ്പെടാറുള്ള ബസ് കുറെക്കാലമായി സർവീസ് നടത്തുന്നില്ല. യാത്രക്കാർ കുറവായതിനാൽ സർവീസ് നഷ്ടമായതുകൊണ്ടാണ് ട്രിപ്പുകൾ മുടങ്ങുന്നതെന്നാണ് ബസുടമകളുടെ പക്ഷം. അതേ സമയം വൈകുന്നേരങ്ങളിൽ ഈ പ്രദേശങ്ങളിലേക്ക്‌ പോകാനുള്ളവർ കുറുപ്പംപടി, ഓടയ്ക്കാലി ടൗണുകളിൽ നിന്ന് ഓട്ടോറിക്ഷ പിടിക്കേണ്ട സ്ഥിതിയാണുള്ളത്.

സ്ഥിരമായി പെരുമ്പാവൂരിലോ എറണാകുളത്തോ ജോലിക്കു പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്കാണ് ഇത് അമിത ചെലവും ദുരിതങ്ങളും ഉണ്ടാക്കുന്നത്. മുൻപ് വൈകീട്ട് 7.30 വരെ പെരുമ്പാവൂരിൽനിന്ന് മേതല വഴി ബസുണ്ടായിരുന്നു. അതുപോലെതന്നെ പെരുമ്പാവൂരിൽനിന്ന് ചുണ്ടക്കുഴി വഴി ചെട്ടിനടയ്ക്കും വാണിയപ്പിള്ളിയിലേക്കും ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് കോവിഡ് വ്യാപനത്തിനു ശേഷം പുനരാരംഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here