ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് റിക്കാർഡ് തകർച്ച

0

ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് റിക്കാർഡ് തകർച്ച. ചൊവ്വാഴ്ച രാവിലെ 79.98 നിലവാരത്തിൽ വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം 80 കടന്നു.

തിങ്കളാഴ്ച യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 79.98 എന്ന താഴ്ന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. രാവിലെ 79.76 ലായിരുന്ന രൂപ ഡോളറിനെതിരേ 79.98ലാണ് ക്ലോസ് ചെയ്തത്.

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും പോലുള്ള ആഗോള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രധാന കാരണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പറഞ്ഞു.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന തുടര്‍ച്ചയായ ഇടിവ് ചെറുതല്ലാത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്.

ഇറക്കുമതിയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പ സമ്മര്‍ദ്ദത്തില്‍ രൂപയുടെ ഇടിവിന്‍റെ ആഘാതം ശക്തമായി അനുഭവപ്പെടും. ഇടത്തരം കുടുംബങ്ങളുള്‍പ്പെടെയുള്ളവരുടെ ചിലവിനെ ഇത് കാര്യമായി തന്നെ ബാധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here