എറണാകുളം ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചി നഗരസഭ മുൻ കൗൺസിലറുമായ വടുതല പുത്തൻവീട്ടിൽ അഡ്വ. പി.ആർ. ലെസ്ലി സ്റ്റീഫൻ അന്തരിച്ചു

0

വടുതല : എറണാകുളം ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറും കൊച്ചി നഗരസഭ മുൻ കൗൺസിലറുമായ വടുതല പുത്തൻവീട്ടിൽ അഡ്വ. പി.ആർ. ലെസ്ലി സ്റ്റീഫൻ (67) അന്തരിച്ചു. സംസ്കാരം ജൂലൈ 13 ബുധനാഴ്ച വൈകീട്ട് നാലിന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ.

കൊച്ചി നഗരസഭ മുൻ കൗൺസിലർ പരേതനായ പി.ജെ. റോക്കിയും പരേതയായ ട്രീസയുമാണ് മാതാപിതാക്കൾ.

വടുതല ഡോൺ ബോസ്കോ യുവജന കേന്ദ്രം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വന്നിരുന്ന ലെസ്ലി സ്റ്റീഫൻ 1989 ൽ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന സംഘടന തിരഞ്ഞെടുപ്പിലൂടെ വടുതല മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകവൃത്തിക്കൊപ്പം പൊതുപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2010ൽ കൊച്ചി നഗരസഭയുടെ 31-ാം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ല കമ്മറ്റി പ്രസിഡൻ്റുമായിരുന്നു.

കോട്ടയത്തെ പുല്ലുകാട്ട് കുടുംബാംഗവും സഖി വാരിക പത്രാധിപർ കുര്യാക്കോസിൻ്റെയും ഏലിയാമ്മയുടെയും മകളും ഹൈക്കോടതിയിലെ മുൻ സീനിയർ ഗവ. പ്ലീഡറുമായ അഡ്വ. ലില്ലി ലെസ്ലിയാണ് ഭാര്യ. രാഹുൽ (ഓസ്ട്രേലിയ), അഡ്വ. രേഷ്മ (ബഹറിൻ) എന്നിവർ മക്കളും റീമ (ഓസ്ട്രേലിയ), ബിനീഷ് (ബഹറിൻ) എന്നിവർ മരുമക്കളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here