ഫിഫയും പങ്കുവച്ചു; കേരളത്തെ കുറിച്ചുള്ള ഫിഫ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണം

0

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോളിനെക്കുറിച്ചുള്ള ഫിഫയുടെ ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണം. രണ്ട് മാസം മുന്‍പ് ഫിഫ പുറത്തിറക്കിയ ഡോക്യുമെന്ററി ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പുറത്തുവിട്ടതോടെ ആയിരക്കണക്കിന് ആരാധകരാണ് ഡോക്യുമെന്ററി കണ്ടത്. 
കേരളത്തിന് ഫുട്‌ബോള്‍ എന്നും ലഹരിയാണ്. കളി എവിടെയായാലും മൈതാനവും മനസുംനിറച്ച് പിന്തുണയുമായി മലയാളിയുണ്ടാകും. ഐ എം വിജയനെയും ജോപോള്‍ അഞ്ചേരിയെയും വി പി സത്യനെയും മുഹമ്മദ് റാഫിയെയും സഹല്‍ അബ്ദുള്‍ സമദിനെയുമൊക്കെ കുടുംബാംഗത്തെപ്പോലെ കണക്കാക്കുന്ന ആരാധകരുടെ നാട്.

LEAVE A REPLY

Please enter your comment!
Please enter your name here