എറണാകുളം ജില്ലയിൽ പനിബാധിതർ വർധിക്കുന്നു

0

കൊച്ചി: എറണാകുളം ജില്ലയിൽ പനിബാധിതർ വർധിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തോട് അടുത്തു.കൊതുകുജന്യ, ജലജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർക്ക് കലക്ടർ ജാഫർ മാലിക് നിർദേശം നൽകി. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയവ മൂലം ചികിത്സ തേടുന്നവർ വർധിച്ചുവരുകയാണ്. കടുത്ത ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്ന വൈറൽ പനിയും കൂടിയിട്ടുണ്ട്. മിക്കവരും വീടുകളിൽതന്നെ സ്വയം ചികിത്സ ചെയ്യുന്നതിനാൽ ആരോഗ്യ വകുപ്പ് നൽകുന്നതിനേക്കാൾ അധികമായിരിക്കും പനി ബാധിതരുടെ എണ്ണം.

ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ഉ​ൾ​പ്പെ​ടെ ശ​നി​യാ​ഴ്ച​യും വീ​ടു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ഡ്രൈ ​ഡേ ആ​ച​രി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 10 പേ​ർ​ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു; 14 പേ​ർ എ​ലി​പ്പ​നി ബാ​ധി​ച്ചും. 191 പേ​ർ​ക്ക്​ എ​ലി​പ്പ​നി​യും 203 പേ​ർ​ക്ക്​ ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും 50 പേ​ർ​ക്ക്​ ഹെ​പ്പ​റ്റൈ​റ്റി​സ് സി​യും സ്ഥി​രീ​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here