മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണിന് ഇഡിയുടെ നോട്ടീസ്

0

മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ച ഷാജ് കിരണിന് ഇഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

കോടതിയിൽ രഹസ്യമൊഴി നൽകിയതിനു പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാല ഈ ആരോപണങ്ങളെല്ലാം ഷാജ് കിരൺ നിഷേധിച്ചിരുന്നു.

നേരത്തെ കെ.ടി ജലീൽ നൽകിയ ഗൂഢാലോചനക്കേസിൽ പ്രത്യേക അന്വേഷണസംഘം ഷാജ് കിരണിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡിയും ഇയാളെ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here