യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ 15,000 യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം

0

പാലക്കാട്: യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ 15,000 യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം. ഗ്രാമങ്ങളിൽ വാർഡ് അടിസ്ഥാനത്തിലും നഗരങ്ങളിൽ ജനസംഖ്യാനുപാതികമായും കമ്മിറ്റികൾ രൂപീകരിച്ചു രാഷ്ട്രീയമായും സംഘടനാപരമായും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡിജിറ്റൽ ആപ് തയാറാക്കാനും മൂന്നു ദിവസങ്ങളിലായി നടന്ന സംസ്ഥാന ക്യാംപിൽ തീരുമാനമായി.

ഗ്രാമങ്ങളിൽ വാർഡ് അടിസ്ഥാനത്തിലും നഗരങ്ങളിൽ ജനസംഖ്യാനുപാതികമായും കമ്മിറ്റികൾ രൂപീകരിച്ചു രാഷ്ട്രീയമായും സംഘടനാപരമായും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡിജിറ്റൽ ആപ് തയാറാക്കും. സംഘടനയുടെ നേതൃത്വത്തിൽ 25,000 പേരുടെ യൂത്ത് ബ്രിഗേഡ് രൂപീകരിക്കും. സമൂഹമാധ്യമം വഴിയുള്ള പ്രചാരണങ്ങൾ കാര്യക്ഷമമാക്കുന്നതോടൊപ്പം പ്രവർത്തകർക്കു സോഷ്യൽ മീഡിയ കോഡ് ഓഫ് കോൺട്രാക്ട് നടപ്പാക്കും.

സംഘടന പരിപാടികൾ വാർഷിക കലണ്ടറായി യൂണിറ്റ് കമ്മിറ്റികൾക്കു നൽകും. രക്തദാന സേനയും രൂപീകരിക്കും. യൂണിറ്റ്, മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ സമ്മേളനങ്ങൾ അഞ്ച് മാസത്തിനകം പൂർത്തിയാക്കും. സംഘടന ഇപ്പോൾ നടത്തുന്ന സമരങ്ങൾക്കു സ്വീകാര്യതയുള്ളതായി സംഘടനാപ്രമേയത്തിൽ വ്യക്തമാക്കി. ‘വികസന വിരുദ്ധർ’ എന്ന ആക്ഷേപമേൽക്കാതെ കെ റെയിലിന്റെ ജനവിരുദ്ധത തുറന്നു കാണിക്കാനായി.

യൂത്ത് കോൺഗ്രസ് പരിപാടികളുടെ ഉദ്ഘാടനപട്ടം നേടിയെടുക്കാൻ കോൺഗ്രസ് നേതാക്കൾ കാണിക്കുന്ന അതിരുവിട്ട ആവേശം വരും യുവതലമുറയ്ക്കു നേതാക്കളില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതായും ക്യാംപിൽ വിമർശനമുയർന്നു. സംഘടനയുടെ നേതൃത്വത്തിലെ ചിലരുടെ പ്രവർത്തനങ്ങളിൽ മാറ്റവും തിരുത്തലും വേണമെന്ന ആവശ്യവുമുയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here