അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള അന്തര്‍ സംസ്ഥാന സ്വദേശിക്കായി കൈകോര്‍ത്ത് നാട്

0

പെരുമ്പാവൂര്‍: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള അന്തര്‍ സംസ്ഥാന സ്വദേശിക്കായി കൈകോര്‍ത്ത് നാട്. വര്‍ഷങ്ങളായി പെരുമ്പാവൂരില്‍ തൊഴിലെടുക്കുന്ന ബംഗാള്‍ സ്വദേശി ഹസനുല്‍ മൊല്ല എന്ന 22കാരനാണ് പെുമ്പാവൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.അപകടത്തില്‍ സ്‌പൈനൽ കോഡിനും ഗുഹ്യസ്ഥാനങ്ങളിലും ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റ ഭാഗങ്ങളില്‍ പഴുപ്പ് ബാധിച്ച് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ആ​ശു​പ​ത്രി കി​ട​ക്ക​യി​ല്‍നി​ന്ന് എ​ഴു​ന്നേ​ല്‍ക്കാ​ന്‍പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ഹ​സ​നു​ല്‍ മൊ​ല്ല. ഉ​ട​നെ ഒ​രു ശ​സ്ത്ര​ക്രി​യ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ര്‍. ഇ​തി​നാ​യി 11ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വു​വ​രും.ഭാ​ര്യ​യും രോ​ഗി​യാ​യ ഉ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ അ​ത്താ​ണി​യാ​യി​രു​ന്നു ഹ​സ​ന്‍. പെ​രു​മ്പാ​വൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ഉ​​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ഉ​ദ്യ​മ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

പ​ണം സ്വ​രൂ​പി​ക്കാ​ന്‍ ചി​കി​ത്സ​സ​ഹാ​യ സ​മി​തി​ക്ക് രൂ​പം​ന​ല്‍കി. പെ​രു​മ്പാ​വൂ​ര്‍ വെ​സ്റ്റ് മു​ടി​ക്ക​ല്‍ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ പേ​രി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് മാ​റ​മ്പി​ള്ളി ബ്രാ​ഞ്ചി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 19480100021974, IFSC:FDRL0001948, ഫോ​ണ്‍ ക​ണ്‍വീ​ന​ര്‍: 99475 51111.

LEAVE A REPLY

Please enter your comment!
Please enter your name here