അപകടത്തിൽപെട്ട് റോഡിൽ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവർത്തനത്തിനിറങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

0

അപകടത്തിൽപെട്ട് റോഡിൽ വീണുകിടന്നയാളെ കണ്ട് രക്ഷാ പ്രവർത്തനത്തിനിറങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മലപ്പുറം വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിലേക്ക് പോകും വഴി വടപുറത്താണ് സംഭവം.

ടൂവീലര്‍ അപകടത്തില്‍പെട്ട് റോഡില്‍ വീണുകിടന്നയാളെ കണ്ട് രാഹുല്‍ ഗാന്ധി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്കയച്ചു. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here