പെരുമ്പിലാവിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി

0

പെരുമ്പിലാവിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി. പെരുമ്പിലാവ് ജംഗ്ഷനിലെ ഓട്ടോ പാർക്കിനു സമീപത്തും പഴയ കാലിച്ചന്ത റോഡിലെ ടയർ റീസോൾ കടയ്ക്ക് സമീപത്തു നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

രണ്ടു മാസത്തോളം വളർച്ചയെത്തിയ 24, 17, സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികളാണ് എക്സൈസ് ഇൻസ്പെക്ടർ റ്റി.എ. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ചെടി കണ്ട് സംശയിച്ച നാട്ടുകാർ കുന്നംകുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് എക്സൈസ് ഉദ്യോസ്ഥ സംഘം സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തി ചെടികൾ സീൽ ചെയ്തു കൊണ്ടുപോയി.

കഞ്ചാവ് ഉപയോഗിക്കുന്നവർ വിത്തുകൾ വലിച്ചെറിഞ്ഞുണ്ടാകുന്നവയാണ് ഇതെന്നും ഉദ്യേഗസ്ഥർ പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരായ എൻ.ആർ. രാജു, ഡി ഫൽഗുണൻ , സന്തോഷ് സി.ബി, ഇ. എസ്. സംഗീത് എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here