കണ്ണൂരിൽ കനത്തമഴയിൽ ഒരുമരണം കൂടി

0

കണ്ണൂരിൽ കനത്തമഴയിൽ ഒരുമരണം കൂടി.കണ്ണൂർ താഴെ ചൊവ്വയിലൂടെ ഒഴുകുന്ന കാനാമ്പുഴയിൽ പുളുക്കൂ ൽ പാലത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോൾ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരമാണ് മൃതദേഹം പുളുക്കൂൽ പാലത്തിന് സമീപത്തുവെച്ചു ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

കണ്ണൂർസിറ്റി മരക്കാർ കണ്ടി സ്വദേശി സാറും ഹൗസിൽ ഫയാദാ(25) ണ് മരണമടഞ്ഞത്. തൊഴുക്കിൽ പീടികയിൽ പെയിന്റ്് കടയിൽ തൊഴിലാളിയാണ്ഫയാദ്. കണ്ണൂർ സിറ്റിയിലെ മുഹമ്മദ്-സുഹറാബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ഫാറു, ആരിഫ, ഫെമിന. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here