മുപ്പത്തിയഞ്ചു കിലോ ഭാരമുള്ള ‘അനാക്കോണ്ട ഗ്രിൽ’; രുചിയിലും ഇവൻ കെങ്കേമം; ഫിറോസിക്കാന്റെ പുത്തൻ വീഡിയോ ചർച്ചയാകുന്നു

0

ബ്ലോഗർ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ രുചിക്കൂട്ട് സാഹസികത നിറഞ്ഞതാണ്.പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ ഇങ്ങനെ രുചിവൈവിധ്യങ്ങൾ തേടി യാത്ര പോകാറുണ്ട്. അത്തരത്തിൽ ഇന്തോനേഷ്യയിൽ പോയി ചെയ്തൊരു വീഡിയോ ആണിപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അനാക്കോണ്ട ഇനത്തിൽ പെട്ട പാമ്പിനെ മുഴുവനായി ഗ്രിൽ ചെയ്തെടുത്തിരിക്കുകയാണ് ഫിറോസ്. പാമ്പിനെ വാങ്ങാനായി മാർക്കറ്റിൽ പോയതും ഫിറോസ് വീഡിയോയായി പങ്ക്‌വെച്ചിരുന്നു.ആ വിഡിയോയ്ക്കും വൻ സ്വീകാര്യത ആണ് ലഭിച്ചത്.

35 കിലോ ഭാരം വരുന്ന കൂറ്റൻ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലിൽ ചുട്ടെടുക്കുന്നത്. ഇതിൻറെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രിൽ സ്പെഷ്യൽ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഒടുവിൽ തയ്യാറായ പാമ്പ് ഗ്രിൽ ഫിറോസ് ഒഴികെ എല്ലാവരും രുചിച്ചുനോക്കുന്നുമുണ്ട്. മലയാളികൾ അടക്കമുള്ളവർ ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നൽകുന്നത്. എന്നാൽ ഇന്ത്യയിൽ പാമ്പുകളെ ഇത്തരത്തിൽ പാകം ചെയ്യാൻ സാധിക്കില്ല,നിയമവിരുദ്ധമാണ്. ഇക്കാര്യം ഫിറോസ് പ്രത്യേകം വീഡിയോയിൽ പരാമർശിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here