കളമശേരി മെഡിക്കൽ കോളജിനു സമീപം രോഗിയുമായി വന്ന ആംബുലൻസ് മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

0

കൊച്ചി: കളമശേരി മെഡിക്കൽ കോളജിനു സമീപം രോഗിയുമായി വന്ന ആംബുലൻസ് മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. രോഗിയുൾപ്പെടെ 6 പേരുണ്ടായിരുന്നു.

മാള ഗുരുധർമം ആശുപത്രിയിൽനിന്ന് ശ്വാസകോശ സംബന്ധരോഗമുള്ള സണ്ണി (52) എന്നയാളുമായി വരികയായിരുന്നു. രോഗിയെ കൂടാതെ 3 ബന്ധുക്കളും നഴ്‌സും വാഹനത്തിനകത്തുണ്ടായിരുന്നു. ചെറിയ പരുക്കുകളോടെ ഇവർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here