രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്നു

0

നെടുമ്പാശേരി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്നു . ബാംഗ്ലൂർ- കൊച്ചി -ബാംഗ്ലൂർ മേഖലയിൽ പ്രതിവാരം 28 സർവീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത് .ഇന്ത്യയിൽ ഏറ്റവും അധികം സർവിസുകൾ കൊച്ചിയിൽ നിന്നുമാണ് ആകാശ നടത്തുന്നത് .

ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബാംഗ്ലൂർ-കൊച്ചി- ബാംഗ്ലൂർ സർവീസ് ആരംഭിക്കും . ബുക്കിങ് തുടങ്ങിയിട്ടുണ്ട് . എല്ലാദിവസവും രണ്ട് സർവിസുകളുണ്ടാവും .രാവിലെ 8 .30 ന് ബാംഗ്ലൂരിൽ നിന്നും എത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12 .30 ന് എത്തുന്ന രണ്ടാം വിമാനം 1 .10 ന് മടങ്ങി പോവും .ഇതോടെ കൊച്ചിയിൽ നിന്നും ആഴ്ചയിൽ ബാംഗ്ലൂരിലേക്ക് മൊത്തം 99 പുറപ്പെടൽ സർവിസുകൾ ഉണ്ടാവും . ഇൻഡിഗോ ,എയർ ഏഷ്യ ,ഗോ ഫസ്റ്റ്,അലയൻസ് എയർ എന്നിവയാണ് കൊച്ചി -ബാംഗ്ലൂർ സർവീസ് നടത്തുന്ന മറ്റു എയർലൈനുകൾ.

കൊച്ചിയെ കൂടാതെബാംഗ്ലൂർ,മുംബൈ,അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് ആകാശ സർവിസുകൾ പ്രഖ്യാപിച്ചിട്ടുള്ളത് . ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28 ഉം കൊച്ചിയിൽ നിന്നുമാണ് . രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ തങ്ങളുടെ ആദ്യഘട്ട സർവിസിനു കൊച്ചി തിരഞ്ഞെടുത്തതിൽ സിയാലിന് സന്തോഷമുണ്ടെന്നു സിയാൽ മാനേജിങ് ഡയറക്ടർ സ്.സുഹാസ് ഐ എ എസ് പറഞ്ഞു ”

നിരവധി എയർലൈനുകൾ നേരത്തെ തന്നെ അന്താരാഷ്ട്ര സർവിസുകൾ തുടങ്ങാൻ കൊച്ചി തിരഞ്ഞെടുത്തിരുന്നു .കൂടുതൽ എയർലൈനിനുകളെ കൊച്ചിയിൽ എത്തിക്കാൻ ബഹു .ചെയർമാനും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടിട്ടുള്ളത് . ശീതകാല സമയപട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതൽ സർവിസുകൾ നടത്താൻ കഴിയും എന്ന് സിയാൽ പ്രതീക്ഷിക്കുന്നു ,അതിനുവേണ്ടിയുള്ള പദ്ധതികൾ അസ്രൂതണം ചെയ്തിട്ടുണ്ട് ”-സുഹാസ് കൂട്ടിച്ചേർത്തു.

ഏപ്രിലിൽ സിയാലിന്റെ വേനൽക്കാല സമയപ്പട്ടിക തുടങ്ങുമ്പോൾ പ്രതിവാരം 1190 സർവീസുകളാണ് ഉണ്ടായിരുന്നത് ശീതകാല സമയപ്പട്ടികയോടെ കോവിഡ് പൂർവകാലത്തേ ട്രാഫിക്കിലേക്ക് ഉയരാൻ കഴിയുമന്നാണ് വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here