അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ രണ്ട് ബസും രണ്ട് കാറുകളും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

0

അടൂർ: അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ രണ്ട് ബസും രണ്ട് കാറുകളും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊടുമൺ ഇലംപ്ലാങ്കുഴിയിൽ പുത്തൻ വീട്ടിൽ രാജേഷ് (45)നാണ് പരിക്കേറ്റത്. ഇയാളുടെ കാലിലൂടെ ബസിന്റെ മുൻ ചക്രം കയറിയിറങ്ങി. രാജേഷിനെ അടൂർ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട- ഏഴംകുളം-അടൂർ വഴി ചവറക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഒരു കാറിന്റെ പുറകിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ തൊട്ട് മുന്നിലുള്ള മറ്റൊരു കാറിൽ ഇടിച്ച് നീങ്ങി. ഏറ്റവും മുന്നിൽ കിടന്ന സ്വകാര്യ ബസിന്റെ പുറകിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷമാണ് തൊട്ട് മുന്നിലുള്ള കാറിൽ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുള്ള കാറിൽ ഇടിച്ചു.
അടൂരിൽ നിന്നു ഏഴംകുളത്തേക്ക് പോകുകയായിരുന്നു ബൈക്ക്. അപകടത്തിൽ കാർ ബസിനടിയിൽ പെട്ടു. ബസിന്റെ മുൻവശത്തെ ഗ്ലാസും കാറുകളുടെ ഗ്ലാസുകളും തകർന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസിനടിയിൽ പെട്ട കാർ ഓടിക്കൂടിയവരും പോലീസും ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് റോഡരികിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here