നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയായി

0

നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹിതയായി. തിരുവനന്തപരും ഗ്രീൻ ഫീൽഡിൽ നടന്ന ചടങ്ങിൽ അഖിൽ അഞ്ജനയുടെ കഴുത്തിൽ താലി ചാർത്തി. സിനിമ സീരിയിൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

പട്ടു സാരിയും സ്വർണാഭരണങ്ങളും ധരിച്ച് ട്രെഡീഷനൽ ലുക്കിലാണ് അഞ്ജന വധുവായി ഒരുങ്ങിയത്. കസവ് മുണ്ടും ഷർട്ടുമായിരുന്നു അഖിലിന്റെ വേഷം. ആര്യ പട്ടു സാരിയാണ് ധരിച്ചത്. മകൾ റോയ പട്ടുപാവാടയിൽ സുന്ദരിയായി.

നേരത്തെ അനിയത്തിക്കു വേണ്ടി ആര്യ സർപ്രൈസ് ഹൽദിയും നടത്തിയിരുന്നു 2020 ഡിസംബറിൽ ആയിരുന്നു അഞ്ജനയുടെയും അഖിലിന്റെയും വിവാഹനിശ്ചയം. കോവിഡ് കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു. മരിച്ചു പോയ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിൽ അനിയത്തിയുടെ വിവാഹത്തെക്കുറിച്ച് ആര്യ പറഞ്ഞിരുന്നു. ”സ്വർഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകൾ. ഇവിടെ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ഇപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നേനേ. കാരണം അച്ഛന്റെ കുഞ്ഞു മകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. വിട പറയുന്നതിനു മുമ്പ് അച്ഛനു നൽകിയ വാക്ക് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അതിനോട് നീതി പുലർത്താനായെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയെ എനിക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം ആണിത്. അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് അറിയാം. പരിധികൾക്കപ്പുറം അച്ഛനെ ഞാൻ സ്‌നേഹിക്കുന്നു. സ്വർഗത്തിലുള്ള എന്റെ ഹീറോയ്ക്ക് ജന്മദിനാശംസകൾ” എന്നായിരുന്നു ആര്യ കുറിച്ചത്.

2018 നവംബർ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബുവിന്റെ മരണം. ആ വിടപറയൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ആര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here