ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

0

ചാലിശ്ശേരി: ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇന്‍സ്‌റ്റാഗ്രാം വഴിയാണ്‌ പെണ്‍കുട്ടി മലപ്പുറം സ്വദേശിയായ പ്ലസ്‌ ടു വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്‌. തുടര്‍ന്ന്‌ വീട്ടില്‍ ആളില്ലാത്ത ദിവസം വിദ്യാര്‍ഥി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയം നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ്‌ ലഭിക്കുന്ന സൂചനകള്‍. സ്വകാര്യ ആശുപത്രിയില്‍നിന്നാണ്‌ പോലീസിന്‌ വിവരങ്ങള്‍ ലഭിച്ചത്‌. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ പ്ലസ്‌ ടു വിദ്യാര്‍ഥി പിടിയിലാവുന്നത്‌.

Leave a Reply