ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കൾ വളഞ്ഞിട്ടു കടിച്ചു

0

പൊന്നാനിയിൽ ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കൾ വളഞ്ഞിട്ടു കടിച്ചു. പൊന്നാനി തൃക്കാവിലാണ് സംഭവം. മൂന്ന് തുരുവുനായ്ക്കളാണ് ഒന്നര വയസ്സുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത്.

വീട്ടുമുറ്റത്തു വച്ചായിരുന്നു കുഞ്ഞിന് നേർക്ക് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ ദേഹത്ത് 26 ഓളം മുറിവുകളുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നായ്ക്കളുടെ ആക്രമണം. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രിയിൽ നിന്നും സുഖംപ്രാപിച്ച് വീട്ടിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here