രാജ്യത്ത് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 21,880 പേർക്ക്

0

രാജ്യത്ത് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 21,880 പേർക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 60 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 5,25,930 പേർ ഇതുവരെ രോഗം ബാധിച്ചു മരിച്ചു. നിലവിൽ 1,49,482 പേർക്കാണ് രോഗം. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 4.42%. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46%.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.51%. ആകെ 87.16 കോടി പരിശോധനകൾ നടത്തി. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,95,359 പരിശോധനകളാണ്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 201.30 കോടി ഡോസ് വാക്‌സീൻ (92.85 കോടി രണ്ടാം ഡോസും, 6.63 കോടി മുൻകരുതൽ ഡോസും) നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 37,06,997 ഡോസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here