മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കണ്ണൂരിൽ വ്യാപക സിപിഎം അക്രമം തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ നടാലിലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വീടിന് പൊലിസ് കാവൽ ഏർപെടുത്തി

0

കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കണ്ണൂരിൽ വ്യാപക സിപിഎം അക്രമം തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ നടാലിലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വീടിന് പൊലിസ് കാവൽ ഏർപെടുത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശപ്രകാരം എടക്കാട് പൊലിസാണ് പ്രത്യേക പൊലിസ് സംഘത്തെ കാവലിന് നിയോഗിച്ചത്.

ഇന്നലെകെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ഭാര്യയുടെ കാടാച്ചിറ ആഡൂരിലുള്ള കുടുംബ വീട് കല്ലെറിഞ്ഞു തകർത്തിരുന്നു. സുധാകരന്റെഭാര്യാ സഹോദരി റീത്ത, സഹോദരി ഭർത്താവ് ലക്ഷ്മണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെ രാത്രിയാണ് സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന അക്രമി സംഘം പ്രകടനമായെത്തികണ്ണിൽ കണ്ടതെല്ലാം എറിഞ്ഞു തകർത്തത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ വെച്ചു കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രിആഡൂർ പാലം കേന്ദ്രികരിച്ചു സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു ഈ സംഘത്തിലുണ്ടായിരുന്നവരാണ് സുധാകരന്റെ ഭാര്യ സ്മിത ടീച്ചറുടെ തറവാട് വീടു എറിത്തുതകർത്തത് പ്രകടനത്തിനിടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനിടെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായി. തലശേരിയിൽ എൽ.എസ് പ്രഭു മന്ദിരം തകർത്തു. തളിപ്പറമ്പ് ടൗൺ കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചു തകർത്തു. ഇവിടെയുള്ള ഫർണിച്ചറുകൾ മുഴുവൻ തകർത്തിട്ടുണ്ട്.

പയ്യന്നുരിൽ കോൺഗ്രസ് ഓഫിസ് പ്രകടനമായെത്തിയ ഒരു സംഘം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കണ്ണൂരിലെ പലയിടങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ഇരിട്ടിയിൽ യുത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. ഈ മേഖലയിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലാണ് പൊലിസ് കൂടുതൽ അക്രമം വ്യാപിപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്.

കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ.നായർക്കാണ് ക്രമസമാധാന ചുമതല. ഇതിനിടെ ഇന്നലെ രാത്രി മൊകേരി പാത്തിപ്പാലത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർ ആകർ നടത്തിയ പ്രകടനത്തിന് നേരെ നടന്ന സിപിഎം അക്രമം അഴിച്ചു വിട്ടു. മൂന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു.വിപിൻദാസ്, സൂര്യതേജ്, ഋതുൽ എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here