മോഷ്ടാക്കൾ എത്തിയതോടെ കാമുകിയെ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപെട്ടു

0

മോഷ്ടാക്കൾ എത്തിയതോടെ കാമുകിയെ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപെട്ടു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നത്. മെക്സിക്കോയിലെ എകാറ്റെപ്പക്കിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന സംഭവത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

തെരുവിലൂടെ കൈകോർത്തു പിടിച്ച് കാമുകീകാമുകന്മാർ നടന്നു വരുമ്പോഴാണ് മോഷ്ടാക്കൾ അടുത്ത് എത്തിയത്. ഇതിൽ പിന്നിലിരിക്കുന്ന മോഷ്ടാവ് ബൈക്കിൽനിന്നും ഇറങ്ങുന്നത് ശ്രദ്ധിച്ച യുവാവ് ഉടനെ കാമുകിയുടെ കൈവിട്ട് ഓടി രക്ഷപ്പെട്ടു. യുവാവ് രക്ഷപ്പെട്ടതു കണ്ട മോഷ്ടാവ് യുവതിയെ തടഞ്ഞു നിർത്തി ഫോൺ കൈകലാക്കി. ഇത് എതിർക്കാതെ യുവതി നടന്നകലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വിഡിയോ വൈറലായതിനു പിന്നാലെ യുവാവിനെതിരെ വിമർശനം ഉയർന്നു. ഇത്തരമൊരു ഘട്ടത്തിൽ കാമുകിയെ തനിച്ചാക്കി ഓടിപ്പോയത് ശരിയായില്ല എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിക്കുന്നവരും ഉണ്ട്. തെരുവിലൂടെ പോകുന്നവർ മോഷണത്തിന് ഇരയാകുന്നത് മെക്സിക്കോയിയുടെ ചിലഭാഗങ്ങളിൽ സർവസാധാരണമാണ്. പ്രതിരോധിക്കാനുള്ള ശ്രമം പലപ്പോഴും വെടിവെയ്പ്പിലോ കത്തിക്കുത്തിലോ അവസാനിക്കുന്നതും പതിവാണ്. അതിനാൽ ഓടി രക്ഷപ്പെട്ടത് ഉചിതമായെന്നാണ് യുവാവിനെ അനുകൂലിക്കുന്നവർ പറയുന്നത്. അപകടസാധ്യത മുന്നിൽ കാണുമ്പോൾ രക്ഷപ്പെടുക എന്നത് സ്വാഭാവികമാണ്. അതിൽ തെറ്റു പറയാനാകില്ല. യുവതി മറ്റൊരു രീതിയിലാണ് സാഹചര്യം നേരിട്ടത്. പ്രതിരോധിക്കാൻ ശ്രമിച്ച് രണ്ടു പേരും ജീവൻ അപകടത്തിലാക്കിയില്ല എന്നതാണ് ഇവിടെ പ്രധാനമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

എന്തായാലും വിഡിയോ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൽ മെക്സിക്കോയിലെ സർക്കാരുകളും പൊലീസും പരാജയമാണെന്ന ആരോപണം ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here